Monday, May 4, 2009

രണ്ടു പേര്‍

ശ്വസിച്ചത് ഒരേ വായു
ഊറ്റിയെടുത്തത്
ഒരേ തായ്ത്തടിയിന്‍ ജലം
താരാട്ടീണമിട്ടു വളര്‍ത്തി-
യൊരേ ഇളംവെയില്‍,
മഴ, മഞ്ഞ്, കാറ്റ്
ഒരേ വീട്ടില്‍
ഉറങ്ങിയുണര്‍ന്നു
എന്നിട്ടും
പരസ്‌പരം കാണാതെ
ജീവിച്ചു മരിച്ചു
ഒരു മരത്തിന്റെ-
യിരുകോണില്‍
രണ്ടിലകള്‍

3 comments:

ഹന്‍ല്ലലത്ത് Hanllalath May 6, 2009 at 12:32 PM  

..മനോഹരമാ‍യ വരികള്‍..

Jayasree Lakshmy Kumar May 7, 2009 at 6:31 AM  

നല്ല വരികൾ

സെറീന May 8, 2009 at 7:35 AM  

വേരുകള്‍ ഓര്‍ത്തു വെയ്ക്കും,
നമ്മുടെ പേരുകള്‍..