Thursday, May 21, 2009

മൌനം

കടത്തുതോണിയോ
മേല്‍പ്പാലമോ ഇല്ലാതെ
മറുകരയിലേക്കുള്ള ദൂരം
കണ്‍നോട്ടങ്ങളാല്‍ മാത്രം
താണ്ടും,

സങ്കടമെന്ന വാക്കിന്‍
ആദ്യാക്ഷരത്തെ കേട്ട്
നിറഞ്ഞുപോവുമ്പോള്‍
പുഞ്ചിരിയായ്
തുളുമ്പിയൊഴുകും,

വിട്ടുപോകാത്തൊരോര്‍മ്മ
വിറകൊള്ളുന്ന
വിരല്‍ത്തുമ്പുകള്‍
കൈത്തലത്തോടു ചേര്‍ത്ത്
നന്മ മാത്രമെന്ന്
അലിവില്‍ മുത്തും,

ഓര്‍മ്മകളുടെ ചെറുകാറ്റ്
പായമരം ചലിപ്പിക്കും

കടലാസുകപ്പല്‍ നനയല്ലേയെന്ന്
പ്രാര്‍ത്ഥനയുടെ കുടയായ്‌
എന്നും കൂട്ട് പോകും,

മൌനം.

8 comments:

anupama May 22, 2009 at 7:47 AM  

dear nanda,
lovely lines.........to safeguard my kalivanchi,kootu varumo?cheers for the positive attitude!
happy writing,
sasneham,
anu

സബിതാബാല May 22, 2009 at 2:55 PM  

ഇമ്പമുള്ള വരികള്‍...

ഹന്‍ല്ലലത്ത് Hanllalath May 22, 2009 at 5:53 PM  

വാക്കുകളുടെ കൂട്ട മരണം...
ശവപ്പറമ്പിന്ടെ തോഴന്‍..നിശ്ശബ്ദത...

Jithendrakumar/ജിതേന്ദ്രകുമാര്‍ May 23, 2009 at 9:37 PM  

ente kamantum "mounam"
class piece!

നന്ദ May 24, 2009 at 1:41 AM  

anupama,
നന്ദി, സന്തോഷം.
കൂട്ടു വരാമല്ലോ! ഇടക്കൊക്കെ ഈ വഴി കാണാം.

സബിതാബാല, സന്ദര്‍ശനത്തിന് നന്ദി.

hAnLLaLaTh,
കൂട്ടമായും തനിച്ചും, മരിച്ചും ജീവിച്ചുമൊക്കെ, വാക്കുകള്‍!
വായനകള്‍ക്കെല്ലാം നന്ദി.

Jithendrakumar,
അവിടെയും ഇഷ്‌ടവിഷയമാണോ മൌനം? :)
അഭിപ്രായത്തിനു നന്ദി.

ഗുപ്തന്‍ May 27, 2009 at 5:54 PM  

ithu valare nannaayi :) nalla nirvachanam thanne

ലേഖാവിജയ് May 31, 2009 at 12:35 AM  

നിറഞ്ഞ നന്മ തന്നെ എല്ലാ വരികളിലും.

നജൂസ്‌ June 6, 2009 at 1:06 AM  

കടത്തുതോണിയോ
മേല്‍പ്പാലമോ ഇല്ലാതെ
മറുകരയിലേക്കുള്ള ദൂരം
കണ്‍നോട്ടങ്ങളാല്‍ മാത്രം
താണ്ടും,

നോട്ടമവസാനിക്കുന്നിടത്ത്‌ നിന്നൊരു മൌനമുണ്ട്‌. അകകാഴ്‌ച്ചയുടെ. മൌനനിര്‍വ്വചനം ഇഷ്ടായി.