Friday, August 7, 2009

ഡി

എത്രനാള്‍ കൂടിയാണ്
കാണുന്നതെന്ന്
നിറയുന്ന സന്തോഷത്തില്‍
തുളുമ്പിത്തുളുമ്പി,

ഈയിടെയായി
അല്പം കൂടുന്നുണ്ട്
നിനക്കെന്ന് ശാസനയില്‍
കുറുകിക്കുറുകി,

മിണ്ടാതിരുന്നോളണം
അവിടെ എന്ന്
ചുവന്നൊരു കോപം
തിളപ്പിച്ചുരുക്കി,

ഇങ്ങോട്ട് വിളിക്കുമ്പോ
അങ്ങോട്ടും വേണമല്ലോയെന്ന്
നീളം കൂട്ടിയും
ഏച്ചു കെട്ടിയും,

എന്താണ്
ചിന്തിച്ചുകൂട്ടുന്നതെന്ന്
മധ്യമത്തില്‍
നിര്‍ത്തി,

ഒന്നും ചോദിക്കാതെയും
പറയാതെയും
കാതുകള്‍ കേള്‍ക്കുന്ന
നേര്‍ത്തൊരീണത്തില്‍..

എങ്ങനെയെല്ലാമാണ്
വരുന്നത്,
നീ?

*

വെറുമൊരു ശബ്‌ദത്തെ
സ്നേഹിച്ചുപോകുന്നത്
ഇങ്ങനെ
എന്തൊക്കെ
കാരണങ്ങളാലാവും!

7 comments:

Rare Rose August 9, 2009 at 1:08 PM  

വെറുമൊരു ശബ്ദത്തിലൂറുന്ന സ്നേഹരസങ്ങള്‍ ഇനിയുമെന്തെന്തു കാരണങ്ങള്‍ പറഞ്ഞു തരാനിരിക്കുന്നു..ഇഷ്ടായിട്ടോ..

yousufpa August 9, 2009 at 2:22 PM  

bahu jor

വയനാടന്‍ August 10, 2009 at 9:03 PM  

വെറുമൊരു ശബ്‌ദത്തെ
സ്നേഹിച്ചുപോകുന്നത്

ഇങ്ങനെയൊക്കെ വരുന്നതു കൊണ്ടാവാം
.....

ചേച്ചിപ്പെണ്ണ്‍ August 11, 2009 at 10:38 AM  

ഞാനിപ്പോ ശബ്ദങ്ങളെ ക്കാള്‍ സ്നേഹിക്കുന്നത് വെളുപ്പിലെ ഈ കരി ഉറുമ്പുകളെ !
ഇവയുടെ പിറകിലെ മനസ്സുകളെ ......
ജീവിതത്തിലൊരിക്കലും കാണാന്‍ കഴിയാതെ ,,, എന്തിനു , ശരിയായ പേരു പോലും എന്തെന്നറിയാതെ ,,,,
കുറെ മനസ്സുകളെ , അവയുടെ വിങ്ങലുകളെ ....

സെറീന August 11, 2009 at 7:01 PM  

സ്നേഹത്തിനു കാരണങ്ങളോ നന്ദ?!
കാരണത്തിന് മുന്‍പും പിന്‍പും
സ്നേഹം മാത്രം നില്‍ക്കുന്നത്
നിനക്കറിയുമല്ലോ..

മഴവില്ലും മയില്‍‌പീലിയും August 20, 2009 at 1:30 PM  

:)നല്ല കവിത

നന്ദ September 1, 2009 at 2:55 PM  

റോസ്, :) താങ്ക്സ്.
യൂസുഫ്‌പ, :) സന്തോഷം
വയനാടന്‍, താങ്ക്സേ :) ചേച്ചിപ്പെണ്ണിനും.
സെറീനാ, സമ്മതം.
പ്രദീപ്, :) സന്തോഷം ഈ വഴി കണ്ടതില്‍.