Friday, October 2, 2009

transformers

തിലോത്തമ നായികയായ
കഥകളെല്ലാം
ഒരുപോലെയായിരുന്നു
എ, ബിയെയും ബി, സിയെയും,
സി, ഡിയെയും..
അങ്ങനെയങ്ങനെ
എല്ലാ പ്രണയങ്ങളും
ത്രികോണങ്ങളോ ചതുരങ്ങളോ അതല്ല്ല്ല
പഞ്ചഭുജങ്ങളോ ആയി
കണക്കു പുസ്‌തകത്തില്‍ കയറി
അടയിരുന്നു

മാറിവന്ന കഥാകൃത്തുക്കളാല്‍,
ജ്യാമിതീരൂപങ്ങളുടെ ഒരു കോണില്‍ നിന്നും
മറ്റൊന്നിലേക്ക്
മാറ്റിയടിച്ച കുറ്റിയില്‍ തളയ്ക്കപ്പെട്ട്
ഇപ്രകാരം
ജീവിച്ച് മടുത്ത‍ ഒരു സന്ധ്യയിലാണ്
അവള്‍ ഒരു വൃത്തമായി രൂപാന്തരപ്പട്ടത്

ഇപ്പോള്‍
അവളെവിടെ തുടങ്ങുന്നു
എവിടെ അവസാനിക്കുന്നു എന്നറിയാതെ
കഥാകൃത്തുക്കള്‍
ഓട്ടത്തിലാണ്
(അവര്‍ക്ക് ഇത് തന്നെ വേണം!)

6 comments:

സെറീന October 9, 2009 at 7:48 AM  
This comment has been removed by the author.
സെറീന October 9, 2009 at 7:51 AM  

അവളെവിടെ തുടങ്ങുന്നു അവസാനിയ്ക്കുന്നു
എന്ന് അവള്‍ക്കറിയാം എന്നാണോ!
അവള്‍ക്കും ഇത് തന്നെ കിട്ടണം :)

ഗുപ്തന്‍ October 9, 2009 at 11:59 PM  

സംഗതി കൊള്ളാം ..

പക്ഷെ, എ ബിയെയും ബി സിയെയും സി ഡിയെയും അങ്ങനെ അങ്ങനെ പോയാല്‍ സെഡിലെത്തുന്ന ഒരു ലൈന്‍ അല്ലേ കിട്ടുന്നത്?

മ്യൂച്വാലിറ്റി, മള്‍ട്ടിപ്പിള്‍ ഇന്ററസ്റ്റ്സ് ഒക്കെ ജ്യാമിതിക്ക് വഴങ്ങും വിധം ലളിതമായിരുന്നെങ്കില്‍ ഞാന്‍ കണക്കുപഠിച്ചേനേ :)

നന്ദ October 10, 2009 at 2:15 AM  

സെറീന :)
ഗുപ്ത്, ഒരു etc യുടെ സാധ്യത മാത്രമേ അവിടെ വെക്കാന്‍ ഉദ്ദേശിച്ചുള്ളൂ, അതിനെ സെഡ് വരെ കൊണ്ടുപോയോ :P കണക്ക് പഠിക്കേണ്ടപ്പോ നന്നായി പഠിച്ചിരുന്നേല്‍ എന്നേ ഞാന്‍ നന്നായിപ്പോയേനെ :)

വല്യമ്മായി October 11, 2009 at 10:27 AM  

അതന്നെ,അവര്‍ക്കങ്ങനെ തന്നെ വേണം.

ഒരു വൃത്തത്തില്‍ 16008 ബിന്ദുക്കളുണ്ടെങ്കില്‍ അതിന്റെ കേന്ദ്രമായിരുന്നേനെ കൃഷ്ണന്‍ :)

Jithendrakumar/ജിതേന്ദ്രകുമാര്‍ November 2, 2009 at 11:07 PM  

oaadanOo?