Sunday, March 11, 2012

ഇന്നോളം

എഴുതപ്പെട്ട
ഏറ്റവും മനോഹരമായ കവിത നീയാകുമെങ്കില്‍
ഞാനതിലെ ഇമ്പമാര്‍ന്നൊരു വരിയാവും

പുഴക്കരയിലെ നീര്‍മരുത് നീ‍യെങ്കില്‍
ഞാനതിന്റെ പുഴയിലേക്കു ചാഞ്ഞ ചില്ല

പേരറിയാക്കാടുകളില്‍
കൂവിപ്പാടുന്ന കുയില്‍ നീയെങ്കില്‍
നീ പാടും പാട്ടാവും ഞാന്‍

സകലത്തിന്റെയും
നാഥനായ കൃഷ്ണന്‍ നീയെങ്കില്‍
ഞാന്‍ നിന്നിലലിഞ്ഞ കരിങ്കൂവള വര്‍ണം

ആരും ഇതുവരെയും നിര്‍മ്മിച്ചിട്ടില്ലാത്ത
സ്നേഹത്തിന്റെ തന്മാത്ര നീയെങ്കില്‍
ഞാനതിലെ
മുറിച്ചു മാറ്റാനാവാത്ത ആറ്റം

അപ്പോള്‍,

ഒരു നാളും കളഞ്ഞു പോവാതെ
നിന്റൊപ്പമാവില്ലേ ഞാന്‍,
കൃഷ്ണന്റെ രാധയ്ക്കും
മജ്നുവിന്റെ ലൈലയ്ക്കും
കഴിയാത്ത പോല്‍.

2 comments:

ശ്രീനാഥന്‍ March 11, 2012 at 7:50 PM  

നന്നായി. ആറ്റത്തിനു മലയാളമാകാമായിരുന്നു.

ഫസല്‍ ബിനാലി.. March 12, 2012 at 1:43 PM  

ഭാവനക്കൊപ്പം എഴുത്തിലെ ഒഴുക്കുണ്ടായിരുന്നെങ്കില്‍ അതിമാനോഹരമാകുമായിരുന്നു,

ആശംസകള്‍