ഒറ്റ്
വെറുക്കാന്‍ നിനച്ച നേരം മുതല്‍
സ്നേഹിച്ചു തുടങ്ങുകയെന്ന വിരോധാഭാസം
മൃതനാക്കിയവനെ,
ഒരു മുത്തത്തിന്‍ അടയാളത്താല്‍
തന്നെ ഒറ്റിക്കൊടുത്തവനെ,
അത്ര മേല്‍ സ്നേഹം-
അത്ര മേല്‍ കരുണയാല്‍
നീ നോക്കിയത്,
എന്നേക്കുമായ് ഇവനെ
അടിമയാക്കിയതെന്തിന്,
നാഥാ.
ഉള്ളുലഞ്ഞു പോയത്,
കൈമാറിക്കിട്ടിയ
നിന്റെ
പ്രാണസങ്കടങ്ങളുടെ തീച്ചൂടില്‍
ഇവനുരുകിത്തീര്‍ന്നത്,
രക്തപുഷ്പങ്ങളുടെ അക്കല്‍ദാമയായ്
ഒരു ജീവന്‍
ഉടമ്പടി ചെയ്യപ്പെട്ടത്,
ആ നിമിഷത്തിലായിരുന്നില്ലേ.
ഇതിനെത്ര പൊന്‍പണം?
--
ആരാരാണേ? ഞാനോ നീയോ..ആരാരാണേ...
സ്നേഹിച്ചു തുടങ്ങുകയെന്ന വിരോധാഭാസം
മൃതനാക്കിയവനെ,
ഒരു മുത്തത്തിന്‍ അടയാളത്താല്‍
തന്നെ ഒറ്റിക്കൊടുത്തവനെ,
അത്ര മേല്‍ സ്നേഹം-
അത്ര മേല്‍ കരുണയാല്‍
നീ നോക്കിയത്,
എന്നേക്കുമായ് ഇവനെ
അടിമയാക്കിയതെന്തിന്,
നാഥാ.
ഉള്ളുലഞ്ഞു പോയത്,
കൈമാറിക്കിട്ടിയ
നിന്റെ
പ്രാണസങ്കടങ്ങളുടെ തീച്ചൂടില്‍
ഇവനുരുകിത്തീര്‍ന്നത്,
രക്തപുഷ്പങ്ങളുടെ അക്കല്‍ദാമയായ്
ഒരു ജീവന്‍
ഉടമ്പടി ചെയ്യപ്പെട്ടത്,
ആ നിമിഷത്തിലായിരുന്നില്ലേ.
ഇതിനെത്ര പൊന്‍പണം?
--
ആരാരാണേ? ഞാനോ നീയോ..ആരാരാണേ...
0 comments:
Post a Comment