വിടവുകള്‍
അക്ഷരങ്ങളെ
എത്ര ചേര്‍ത്തു വെച്ചിട്ടും
ബാക്കിയാവുന്നുണ്ട്,
നിറയാതെ
ചില വിടവുകള്‍
അവയിലൂടെയാവണം
പരാവര്‍ത്തനപ്പെടാത്ത
പ്രാണസങ്കടങ്ങള്‍
ആരുമറിയാതെ
ഊര്‍ന്നു പോകുന്നത്.
[ഒരിടത്ത് അഭിപ്രായമായി എഴുതിയ ആത്മാലാപമായിരുന്നു ആദ്യരൂപം, എന്നിട്ടും മതിയാവാഞ്ഞ് ഇവിടെയും :( ]
10 comments:
ആ വിടവുകള്‍ വായനക്കാരുടെ സൌകര്യങ്ങളുമല്ലേ?എഴുതുന്നവറ്‍ വായനക്കാര്‍ക്കായി നീക്കിവെക്കുന്ന സ്പേസ്. ആ സ്പേസില്‍ അല്ലേ കല ജീവിച്ചു പോകുന്നതും മായാജാലം കാണിക്കുന്നതും ഒക്കെ?
:)
ജിതേന്ദ്രകുമാര്‍ജി പറഞ്ഞതുതന്നെ..
...ആവുന്നില്ല...വാക്കുകളില്‍ മനസ്സ് പകര്‍ത്താന്‍...
ഭാഷയില്‍ ഇല്ലാത്ത വികാരമെങ്ങനെ ഞാന്‍ കാണിച്ചു തരും..?
എങ്ങനെയാണ് നമ്മുക്കിടയില്‍ വാക്കുകളുടെ അപര്യാപ്തത കടന്നു വന്നത്..?
ഇന്ന് വാക്കുകളേക്കാള്‍ നമ്മള്‍ സംസാരിക്കുന്നത് നമ്മുടെ നിശബ്ദതയില്‍ ആണെന്നോര്‍ക്കുമ്പോള്‍...വാക്കിന്റെ വിടവുകളെക്കുറിച്ച് ഞാന്‍ ആകുലപ്പെടുന്നില്ല...
എന്തു രസമാണീ വരികൾ!!
മൌനം...
മലയാളം അക്ഷരങ്ങളുടെ ഷേപ്പ് ഇന്റെ കുഴപ്പം ആണ് ഇത്ര ഏറെ വിടവുകള്‍.. :)
Jithendrakumar, അരുണ്‍, പാമരന്‍ മാഷ്,
hAnLLaLaTh, കണ്ണനുണ്ണി
എല്ലാ വായനകള്‍ക്കും നന്ദി.
കണ്ണനുണ്ണിക്ക് (മാത്രം) ഒരു നാരങ്ങാ മുട്ടായി ഉണ്ട്; കറക്റ്റ് ആയി കണ്ടുപിടിച്ചു കളഞ്ഞില്ലേ കാര്യം? :))
കുമാരന്‍, ഷാജു,
സന്തോഷം, നന്ദി.
അക്ഷരങ്ങളിൽ എപ്പോഴും ബാക്കിയാവുന്നത് ജീവിതമാണ്
നന്ദ
Post a Comment