Thursday, May 21, 2009

No Man's Land

പോയ ജന്മങ്ങളിലെ
ഓര്‍മ്മകളുടെയും
ഈ ജന്മത്തിലെ
മറവികളുടെയും അതിരില്‍
ആരുടേതുമല്ലാത്ത
ഒരു തുണ്ടു മണ്ണായ്,
ജീവിതം.

9 comments:

രുദ്ര May 22, 2009 at 12:17 AM  

Dr of philosophy എപ്പ കിട്ടിയെന്ന് ചോയ്ച്ചാ മതി :) റ്റൂ ഗുഡ്, എന്നത്തേയും പോലെ.

anupama May 22, 2009 at 8:10 AM  

dear nanda,
still we have a life to live!
nice words.......
sasneham,
anu

ramanika May 22, 2009 at 12:40 PM  

very nice!

സെറീന May 22, 2009 at 12:52 PM  

ആ ഇത്തിരി മണ്ണ് മതി.
മുകളില്‍ നമുക്കൊരേ ആകാശം..

ഹന്‍ല്ലലത്ത് Hanllalath May 22, 2009 at 5:54 PM  

ജീവിതം..
ഉറക്കം തീരുന്നതറിയാതെ പാതി മുറിഞ്ഞു പോകുന്ന സ്വപ്നം...

കണ്ണനുണ്ണി May 23, 2009 at 11:32 AM  

ജീവിതത്തില്‍ മറ്റും പലതിനും ശേഷമേ.. താത്വിക ചിന്തകള്‍ക്ക് സ്ഥാനം ഉള്ളു..
പക്ഷെ നാല് വരികളില്‍ ആഴമുള്ള ഒരു സത്യം പറഞ്ഞുട്ടോ

നന്ദ May 24, 2009 at 1:36 AM  

രുദ്ര, എന്നാ ഡിഗ്രി നീ തന്നെ തന്നേരെ ;)
പകല്‍ കിനാവന്‍,anupama, ramaniga, ഉറുമ്പ്, സെറീന, hAnLLaLaTh, കണ്ണനുണ്ണി

എല്ലാര്‍ക്കും നന്ദി,
സ്നേഹം,
.

Sudhi|I|സുധീ May 25, 2009 at 9:28 AM  

കുറച്ചു വരികള്‍..
വലിയ അര്‍ഥങ്ങള്‍...
വളരെ നല്ല വരികള്‍...
പഴയവയും വായിച്ചു...
എല്ലാറ്റിനും കൂടെ ഒരുപാട് ആശംസകള്‍...
ഇനിയും ഇവിടെ വരാം...
_സുധീഷ്‌

Anonymous May 26, 2009 at 12:15 AM  

ബ്ലോഗുകളിലു‌ടെയുള്ള യാത്രയില്‍ ഇവിടെയുമെത്തി.

വലിയ അര്‍ത്ഥമുള്ള ചെറിയ കവിത..