നഷ്‌ടവ്യവഹാരങ്ങളുടെ 1XN മെട്രിക്സുകള്‍
[1,1]
മിണ്ടാമൊഴികളിലെ
കനം തിങ്ങും വിടവുകള്‍
നീ പാര്‍ക്കുമിടങ്ങള്‍
കണ്ടു,
കണ്ടില്ലയെന്നിങ്ങനെ ഒരാള്‍
കാണാസ്വപ്നങ്ങള്‍
പൂക്കും കാടുകളില്‍
നീ പാടും മരച്ചില്ലകള്‍
കേട്ടും കേള്‍ക്കാതെയും
ഉറക്കത്തില്‍ ഞെട്ടിയൊരാള്‍
കുന്നിന്‍ ചരിവിലെ
പുഴ തന്‍ കാറ്റായ്
നീ തൊടുമ്പോള്‍
എവിടെയും നില്‍ക്കാതെ
ഓടുന്ന വണ്ടിയില്‍
അലറിക്കരഞ്ഞൊരാള്‍
[1,2]
പങ്കിട്ടെടുപ്പുകാര്‍
ബാക്കിവെച്ചുപോയ മുറിവുകള്‍
കാണാതെയല്ല,
നഷ്‌ടവ്യാപാരങ്ങളുടെ ശിഷ്‌ടം
ഇനിയും പൂജ്യമായില്ലയെന്ന്
അറിയാതെയുമല്ല
ഇങ്ങനെയൊക്കെയാവണം
ദ്വിമാനങ്ങളില്‍
പരന്നു നിറയാന്‍ മാത്രമറിയുന്ന
മട്രിക്സുകള്‍ ഉണ്ടാകുന്നത്
[1,3]
നഷ്‌ടങ്ങളെ
ഒരേയൊരു ചുംബനത്താല്‍
ലാഭങ്ങളാക്കുന്ന സ്പര്‍ശമണി
എവിടെയെങ്കിലും
ലഭിക്കുമോ!
എങ്കില്‍ ഞാനതിനെ
എന്നേ
നിനക്ക് സമ്മാനിക്കുമായിരുന്നു.
1 comments:
"നഷ്‌ടങ്ങളെ
ഒരേയൊരു ചുംബനത്താല്‍
ലാഭങ്ങളാക്കുന്ന സ്പര്‍ശമണി
എവിടെയെങ്കിലും
ലഭിക്കുമോ!
എങ്കില്‍ ഞാനതിനെ
എന്നേ
നിനക്ക് സമ്മാനിക്കുമായിരുന്നു..."
നിന്‍റെ കൈത്തലങ്ങള്‍ ഞാനെടുക്കുന്നു.
Post a Comment