കയം
വക്കില്‍ നിന്നും
ആഴത്തിലേക്കു വീണ്
മുങ്ങാന്‍ തുടങ്ങുമ്പോള്‍
ഓരോ കണ്ടെത്തലും
ഓരോ കയമാണെന്ന്
തിരിച്ചറിയുന്നു
അവസാന ശ്വാസത്തെ
കൈക്കുമ്പിളില്‍ നിറച്ച്
ജലപ്പരപ്പിലെത്തിയ
കുമിളകള്‍
വായുവിന്റെ ആഴം
അളന്നു നോക്കുന്നു
വേണ്ടായിരുന്നു എന്ന്
എത്രയും പതിഞ്ഞ ശബ്ദത്തില്‍
പറയുന്നു
വാസ്തവം!
കെട്ടുകളഴിഞ്ഞ്
ഇതളുകള്‍ ഊര്‍ന്ന്
കണ്ടെത്തലുകളുടെ ഒരു പ്രബന്ധം
ശരി വക്കുന്നു,
കണ്ണുകള്‍ അടച്ച്
എങ്ങോട്ടോ ഒഴുകിപ്പോകുന്നു.
4 comments:
ഇതുവരെയില്ല; ഇനിയെങ്കിലും നീന്തല്‍ പഠിച്ചേ മതിയാവൂ എന്ന് തോന്നുന്നു.
വരുന്നോ ;)
:P
ഇതാ ഞാന്‍ പൂട്ടി വെക്കുന്നെ.
നന്ദേ , നല്ല ഒഴുക്കുള്ള എഴുത്ത്.ആശംസകള്‍!
Post a Comment