ബാങ്ക് ഹാപോലിം
ഹാപോലിം പോലെ,
ഇനിയൊരു ബാങ്കിലും അക്കൌണ്ടുണ്ട്
നിക്ഷേപത്തിനു പലിശയേയില്ലാത്ത
ഒന്നില്‍.
സ്ഥലം മാറിപ്പോകുമ്പോ
അടച്ചു പൂട്ടി
പോകാത്തതെന്തെന്നാണ് ചോദ്യം.
ഉത്തരം അറിയില്ല
(അനേകം ബാങ്കുകളിലെ അംഗത്വം
സമ്പന്നതയുടെ സൂചകമെന്നൊന്നുമല്ല)
എങ്കിലും
ദിവസവും നിക്ഷേപിക്കും,
അധ്വാനത്തിന്റെ,
കണ്ണീരിന്റെ ഒരു തുള്ളി.
വല്ലപ്പോഴുമൊക്കെ
ഹാപോലിമിലെ പോലെ തന്നെ,
ഒരു ഇടപാടിന്
പത്തു പണം എണ്ണിക്കൊടുത്ത്
നെടുവീര്‍പ്പിടും.
എന്നിട്ട്........
എന്നിട്ടോ?
പ്രത്യേകിച്ചൊന്നുമില്ല.
ബാങ്ക് പ്രവര്‍ത്തിക്കുന്നു;
അക്കൌണ്ടും.
ആംഗലേയം സംസാരിക്കുന്ന ഉദ്യോഗസ്ഥരാല്‍
ഉപഭോക്താക്കള്‍ പരിപാലിക്കപ്പെടുന്നു,
പലിശ; അതില്ല
തല്‍ക്കാലം,
പോട്ടെന്നു തന്നെ വെക്കാം.
ഇനി നാട്ടില്‍ ചെന്നിട്ടെങ്ങാന്‍...
3 comments:
എന്തെങ്കിലും മനസ്സിലായോ? ഇല്ല എന്നാണുത്തരമെങ്കില്‍ ഞാന്‍ ധന്യയായി.. ഇനി നിങ്ങള്‍ക്ക് ഗൂഗിളില്‍ പരതി ഹാപോലിം ബാങ്കിന്റെ വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ് :)
ittharam bankukaL enikkishTamalla.
കുറെക്കാലമായി ഈ വഴി വന്നിട്ട്...
നല്ല വരികള്‍ക്ക് നന്ദി..
Post a Comment