ഇന്നോളം
എഴുതപ്പെട്ട
ഏറ്റവും മനോഹരമായ കവിത നീയാകുമെങ്കില്‍
ഞാനതിലെ ഇമ്പമാര്‍ന്നൊരു വരിയാവും
പുഴക്കരയിലെ നീര്‍മരുത് നീയെങ്കില്‍
ഞാനതിന്റെ പുഴയിലേക്കു ചാഞ്ഞ ചില്ല
പേരറിയാക്കാടുകളില്‍
കൂവിപ്പാടുന്ന കുയില്‍ നീയെങ്കില്‍
നീ പാടും പാട്ടാവും ഞാന്‍
സകലത്തിന്റെയും
നാഥനായ കൃഷ്ണന്‍ നീയെങ്കില്‍
ഞാന്‍ നിന്നിലലിഞ്ഞ കരിങ്കൂവള വര്‍ണം
ആരും ഇതുവരെയും നിര്‍മ്മിച്ചിട്ടില്ലാത്ത
സ്നേഹത്തിന്റെ തന്മാത്ര നീയെങ്കില്‍
ഞാനതിലെ
മുറിച്ചു മാറ്റാനാവാത്ത ആറ്റം
അപ്പോള്‍,
ഒരു നാളും കളഞ്ഞു പോവാതെ
നിന്റൊപ്പമാവില്ലേ ഞാന്‍,
കൃഷ്ണന്റെ രാധയ്ക്കും
മജ്നുവിന്റെ ലൈലയ്ക്കും
കഴിയാത്ത പോല്‍.
ഏറ്റവും മനോഹരമായ കവിത നീയാകുമെങ്കില്‍
ഞാനതിലെ ഇമ്പമാര്‍ന്നൊരു വരിയാവും
പുഴക്കരയിലെ നീര്‍മരുത് നീയെങ്കില്‍
ഞാനതിന്റെ പുഴയിലേക്കു ചാഞ്ഞ ചില്ല
പേരറിയാക്കാടുകളില്‍
കൂവിപ്പാടുന്ന കുയില്‍ നീയെങ്കില്‍
നീ പാടും പാട്ടാവും ഞാന്‍
സകലത്തിന്റെയും
നാഥനായ കൃഷ്ണന്‍ നീയെങ്കില്‍
ഞാന്‍ നിന്നിലലിഞ്ഞ കരിങ്കൂവള വര്‍ണം
ആരും ഇതുവരെയും നിര്‍മ്മിച്ചിട്ടില്ലാത്ത
സ്നേഹത്തിന്റെ തന്മാത്ര നീയെങ്കില്‍
ഞാനതിലെ
മുറിച്ചു മാറ്റാനാവാത്ത ആറ്റം
അപ്പോള്‍,
ഒരു നാളും കളഞ്ഞു പോവാതെ
നിന്റൊപ്പമാവില്ലേ ഞാന്‍,
കൃഷ്ണന്റെ രാധയ്ക്കും
മജ്നുവിന്റെ ലൈലയ്ക്കും
കഴിയാത്ത പോല്‍.
2 comments:
നന്നായി. ആറ്റത്തിനു മലയാളമാകാമായിരുന്നു.
ഭാവനക്കൊപ്പം എഴുത്തിലെ ഒഴുക്കുണ്ടായിരുന്നെങ്കില്‍ അതിമാനോഹരമാകുമായിരുന്നു,
ആശംസകള്‍
Post a Comment