Wednesday, September 9, 2009

പൂച്ച

ദിവസങ്ങളായി
‘ലോ ഒഫ് കണ്‍‌സര്‍‌വേഷ’ന്റെ
തലയില്‍ കയറി
വാസമുറപ്പിച്ചിരിക്കുകയായിരുന്നു,

പൂച്ച

ബോറത്തം എന്ന മ്യാവൂ
എത്രയായി വീതിച്ചാലാണ്
ഇന്‍‌ഫിനിറ്റിസ്‌മലി
സ്‌മാള്‍ ആവുക എന്നോ

സ്വന്തമാകാതെയും
നഷ്‌ടമാകുന്ന സമ്പത്തുകള്‍
എത്രയാള്‍ക്ക് പകുത്തുകൊടുത്താലാണ്
ജനാധിപത്യം വരികയെന്നോ

കടലുപോലെ
കണ്ണെത്താ ദൂരം നിറഞ്ഞ അനാഥത്വം
എത്രപേര്‍ ഒരുമിച്ച് കുടിച്ചാല്‍
വറ്റിപ്പോകുമെന്നോ

എന്നിങ്ങനെ
പല പല മ്യാവൂ കള്‍
സമ ചിഹ്നത്തിന്റെ
അപ്പുറമിപ്പുറം ചേര്‍ത്തു വെച്ച്
തിയറമെഴുതി

ഒന്നും ഉണ്ടാകുന്നുമില്ല
നശിക്കുന്നുമില്ല;
ഒരിടത്തു നിന്നും
ഇനിയൊരിടത്തേക്ക്
പകര്‍ന്നുകിട്ടുക മാത്രമാണെന്ന്
ഉദാഹരണങ്ങള്‍ നിരത്തി
തെളിയിക്കാന്‍ നോക്കി

പിന്നെയൊരിക്കല്‍
പ്രാവര്‍ത്തികമാക്കാതെ,
എഴുതിയും പറഞ്ഞും
സമയം കൊല്ലാനുള്ളവയത്രേ
തിയറികള്‍ എന്ന്
വെളിപാടു കിട്ടിയ ദിവസം
എല്ലാ മ്യാവൂ’ കളെയും
ഒരുമിച്ച് ചാക്കില്‍ കെട്ടി
കണ്‍‌സര്‍‌വേഷന്റെ തലയില്‍ നിന്നു കൊണ്ട്
ഒരൊറ്റ ഏറു വെച്ചു കൊടുത്തു,
പൂച്ച.

അല്ല പിന്നെ!

9 comments:

നന്ദ September 9, 2009 at 10:31 PM  

എങ്ങനെയൊക്കെ എടുത്തെറിയപ്പെട്ടാലും നാലുകാലില്‍ വന്ന് നിലം തൊടുന്നതെങ്ങനെയെന്നതാണ് ഇപ്പോഴത്തെ ഗവേഷണ വിഷയം. എന്താകുമോ എന്തോ!
;)

ജയിംസ് സണ്ണി പാറ്റൂർ September 9, 2009 at 10:55 PM  

aaru manikettumenna
garvode poocha
situkal thorum kayariyirangi
karangi nadappu
ippole eenimishasthil
kazhuthil maniyum
ketty poochayude
jaivavakashavum nedi njan

പാമരന്‍ September 10, 2009 at 2:07 AM  

liked it.

OAB/ഒഎബി September 10, 2009 at 5:45 AM  

വിജയ പ്രതീക്ഷ കാണുന്നുണ്ട്...

Rare Rose September 10, 2009 at 2:57 PM  

അമ്പടാ പൂച്ചേ..:)

വയനാടന്‍ September 12, 2009 at 12:22 AM  
This comment has been removed by the author.
വയനാടന്‍ September 12, 2009 at 12:24 AM  

പണ്ടൊരിക്കൽ ചൂടു വെള്ളത്തിൽ വീണതിന്റെ ഓർമ്മ മാത്രം മതിയെനിക്കു തലകീഴായ്‌ എറിഞ്ഞാലും നാലു കാലിൽ വീഴാൻ.
"ലോ ഓഫ്‌ ഒന്നുമില്ലായ്മ"
:)

Anil cheleri kumaran September 18, 2009 at 10:13 PM  

ബോറത്തം എന്ന മ്യാവൂ
എത്രയായി വീതിച്ചാലാണ്
ഇന്‍‌ഫിനിറ്റിസ്‌മലി
സ്‌മാള്‍ ആവുക എന്നോ

അതു നന്നായിട്ടുണ്ട്.

നന്ദ September 24, 2009 at 3:43 PM  

അഭിപ്രായമറിയിച്ച എല്ലാര്‍ക്കും നന്ദി.

qw_er_ty