Thursday, September 24, 2009

കുഴല്‍‌ക്കിണര്‍‌

മറവിയുടെ ആഴങ്ങളിലേക്ക്
എത്രയേറെ കുഴിച്ചിട്ടാണെന്നോ
ഓര്‍മ്മയുടെ ഒരു കുമ്പിള്‍‌
ജലം കണ്ടെടുത്തത്

കുടിക്കാനായി
കൈകളില്‍‍‌ കോരവേ
വെള്ളത്തിന്
ചോരയുടെ‌ ചൂര്

.
ഈ മണ്ണില്‍‌
കുഴിക്കാന്‍‌ പാടില്ലെന്ന്
ഒരു ബോര്‍‌ഡെഴുതി വെക്കണം,
മറന്നിട്ട്
വീണ്ടും
കുഴിച്ചു പോവരുതല്ലോ!

5 comments:

aneeshans September 24, 2009 at 2:45 PM  

ഓര്‍മ്മകള്‍ ഉരുള്‍ പൊട്ടും,
കുഴിച്ചാലും ഇല്ലെങ്കിലും :(

യാരിദ്‌|~|Yarid September 24, 2009 at 3:03 PM  

സത്യം നൊമാദെ...:(

രാജീവ്‌ .എ . കുറുപ്പ് September 25, 2009 at 11:49 AM  

വേണ്ട കുഴിക്കണ്ട
നന്നായി, ആശംസകള്‍

നജൂസ്‌ September 25, 2009 at 7:02 PM  

അതെ തിങ്ങി വിങ്ങി പൊട്ടിപുറപ്പെട്ട്‌ വരുവോളം.

ചേച്ചിപ്പെണ്ണ്‍ October 5, 2009 at 9:50 AM  

ചോര പൊടിയാന്‍ വേണ്ടി മാത്രം കുഴിക്കുന്നവര്‍ ..