മഴ പോല്‍ നനയിച്ച്...
ഈ പാട്ട് (मेरा कुछ सामान - इजाज़त)
നല്ലതാണെന്ന് കൂട്ടുകാര്‍ പറഞ്ഞു കേള്‍ക്കുമ്പോ ആദ്യ വരി കേട്ട് കുറെ ചിരിച്ചിട്ടുണ്ട്. എന്റെ കുറച്ചു സാധനങ്ങള്‍ നിന്റെയടുത്ത് -നിന്റെ വീട്ടില്‍- കിടക്കുന്നു, ഒക്കെ തിരികെ തരൂ എന്ന്. എന്തു വരികളാണപ്പാ, ഇഷ്‌ടമല്ലെടാ (സ്വപ്‌നക്കൂട്) ഒക്കെ ഇതിനെക്കാളും ഭേദമാണല്ലോ എന്നോര്‍ത്തു. ചിരി സെഷന്‍ കഴിഞ്ഞ് പിന്നെയൊരിക്കല്‍ പാട്ട് മുഴുവന്‍ കേട്ടപ്പോ ഭയങ്കര ഇഷ്‌ടമായി. നല്ല വരികള്‍. എങ്കിലും പറയാതിരിക്കാന്‍ പറ്റില്ല; അപാര സെന്റി തന്നെ. ഈ ഗാനത്തിന്റെ വീഡിയോ ഇവിടെ.
ഇനി മറ്റൊരു സെന്റി, ഭൂപിന്ദര്‍ പാടിയത്.
एक अकेला इस शहर में (Gharonda)
വീഡിയോ
വെറും സെന്റി എന്നൊന്നും പറഞ്ഞാല്‍ പോരാ, one of the ultimate depression songs എന്നു വേണേല്‍ പറയാമെന്നു തോന്നുന്നു. ഒരു മാതിരി, suicide point- ല്‍ ഒക്കെ ചെന്നു നിന്ന് പാടാന്‍ പറ്റിയ ടൈപ്പ് :) അതുകൊണ്ട് ജാഗ്രതൈ!
ഈ പാട്ട് കേള്‍ക്കുമ്പോ, നല്ല മഴ പെയ്യുന്നേരം ജനലിലൂടെ പുറത്തേക്കു നോക്കി അത് കാണുന്ന ഓര്‍മ്മ വരുമെന്ന് ഒരു കൂട്ടുകാരി. അത്രേം ഒന്നും ഇല്ലേലും സംഭവം കൊള്ളാം.
ഇവിടെ ഇപ്പോ തണുപ്പ് തുടക്കം, മഴ ഇതിനൊപ്പമാണ്. ഈയാഴ്‌ച മഴ കാണുമെന്ന് കാലാവസ്ഥ പ്രവചനം. പാട്ട് ഓര്‍മ്മ വരുന്നോ എന്ന് പരീക്ഷിക്കണം [ഇവിടത്തെ മഴയ്ക്കൊപ്പം തണുത്ത കാറ്റ് ഉണ്ടാവും. ഇരട്ടി തണുപ്പ്. അതുകൊണ്ട് പരീക്ഷണം നടക്കുമെന്ന് തോന്നുന്നില്ല. കഴിഞ്ഞാഴ്‌ച മഴയത്ത് തണുത്തു വിറച്ചപ്പോ ചൂടു കാപ്പി മാത്രേ ഓര്‍മ്മ വന്നുള്ളൂ :) ]
14 comments:
മഴ പെയ്തപ്പോള്‍ പാവം കൂട്ടുകാരിയുടെ ഭാവനയെ ചൂടുകാപ്പിയിലൊതുക്കി കളഞ്ഞല്ലേ.:)
എന്തായാലും വരികളോര്‍മ്മിപ്പിക്കാന്‍ അധികം തണുപ്പില്ലാത്ത ഒരു കുഞ്ഞു മഴ അവിടെ പെയ്യട്ടെ..
എവടെ കിട്ടും
ലിങ്കിണ്ടോ??
കേട്ടിട്ടുണ്ടോ എന്നോര്‍ക്കുന്നില്ല,എന്തായാലും കണ്ണടിച്ചിരുന്നൊന്ന് കെട്ടു നോക്കട്ടെ :)
:) ശ്രദ്ധിച്ചില്ല. നോക്കട്ട്
"ഭയങ്കര ഇഷ്‌ടമായി."
`ഭയങ്കര'മായിട്ടു തന്നെ.
നന്ദി.. ഈ ഗാനം ഓർമിപ്പിച്ചതിനു..
Thanks... Best wishes...!!!
I too am leaving kutch saamaan @ your blog..(my Dil)
(comment with ref to your posting only !)
:)
ഭൂപിന്ദറിന്റെ മറ്റൊരു പാട്ടുണ്ട്-
"Dil Dhoondhta Hai.." from Mausam./
ഇതാ ഇവിടെ
http://www.raaga.com/player4/?id=3566&mode=100&rand=0.9237023802018158 കേട്ടിട്ടില്ലെങ്കിൽ അതുകൂടി കേൾക്കു നന്ദ.ലതയുമായ് ചേർന്ന് പാടിയ ഡ്യൂയറ്റല്ല,തനിയേ പാടിയ വേർഷൻ
കേട്ടുനോക്കാം നന്ദ.
എന്നാലും,അഭിജിത്ത് എത്ര നന്നായിപ്പാടിയാലും ഭൂപിന്ദറിന്റെ ദു:ഖം കിനിഞ്ഞിറങ്ങുന്ന ആ ശബ്ദം കിട്ടില്ലല്ലൊ :-)
വാസ്തവം. എന്നാലും ആദ്യം കേള്‍ക്കുന്നതിനോട് ചെലപ്പോ ഒരിഷ്ടം കൂടുതല്‍ വരില്ലേ? അക്കണക്കിന് ഇതൊരു first love ആയിരുന്നു. അത്രേയുള്ളൂ :)
അഭിപ്രായത്തിന് നന്ദി.
qw_er_ty
ഹഹ ഞാനും അതെഴുതണമെന്ന് കരുതിയതാൺ
ഭൂപീന്ദർ വേർഷനോടുള്ള ആദ്യാനുരാഗം
MGM Casino-Banking.com (July 17, 2017) - DrmCD
MGM 용인 출장샵 Casino is one 양주 출장샵 of 서산 출장마사지 the most reputable and exciting casino-related gambling sites 경상남도 출장샵 in the industry. It is owned and operated by MGM Resorts International and 고양 출장샵 operated
Post a Comment