അടരുകളായ
കാബേജ് ഇതളുകള്‍ക്കിടയില്‍
അടര്‍ത്തിയെടുക്കാനാവാത്ത ജലം പോല്‍
പറ്റിയിരിക്കുകയായിരുന്നു;
ആരുമറിയാതെ,
ആരും കാണാതെ.
‘ഇരിപ്പുവശം’
ശരിയല്ലാഞ്ഞിട്ടാവും
അതിശൈത്യ മേഖലയില്‍
പാളികളുടെ
ഈ കട്ടയാവല്‍.
നാളെയവള്‍
ഫ്രിഡ്ജില്‍ നിന്ന്
പുറത്തെടുക്കുമായിരിക്കും,
കേടായിപ്പോയില്ലെന്ന് ഉറപ്പാക്കാന്‍
അല്‍പ നേരം
ചൂടു വെള്ളത്തില്‍
മുക്കി വെക്കുമായിരിക്കും.
അവളുടെ കൈവേഗത്തില്‍ മുറിയും,
ആവശ്യത്തിലധികം വെള്ളവും
കൂട്ടുകളും ചേര്‍ന്നൊരു തിളയില്‍
അലിഞ്ഞ് ചേരും,
അടരില്ലെന്ന് ഉറച്ചിരുന്ന
ഓരോ അടരും.
അതങ്ങനെയാണ്.
അടുക്കളത്തളങ്ങളില്‍
അടുക്കി വെക്കപ്പെടുന്ന
രൂപകങ്ങള്‍ക്ക്
ഇതിലധികം
എന്ത് സാധിക്കുമെന്നാണ്,
അതിനി
ഓര്‍മ്മ, മറവി,
അല്ലെങ്കില്‍ ഞാന്‍,
പറ്റിയിരുന്നത്
എന്തു തന്നെ ആയാലും.
Saturday, October 31, 2009
Subscribe to:
Post Comments (Atom)
11 comments:
നല്ല കവിത ??? :)
ഇഷ്ടമായി..........
ഓര്‍മ്മ, മറവി,
അല്ലെങ്കില്‍ ഞാന്‍,
പറ്റിയിരുന്നത്
എന്തു തന്നെ ആയാലും
നന്നായിരിക്കുന്നു...ഭാവുകങള്‍
ഒളിച്ചിരിപ്പാണെന്നാണു കരുതിയത്. അടരുകള്‍ക്കിടയില്‍ തന്നെയുണ്ടല്ലേ?
അതങ്ങനെയാണ്
വളരെ നന്നായിട്ടുണ്ട്.
അതങ്ങനെയാണു,ഒരു നിര്‍വചനം പോലെ!
നല്ല വരികള്‍..ആശംസകള്‍
nannaayittunt
അലിഞ്ഞ് ചേരും,
അടരില്ലെന്ന് ഉറച്ചിരുന്ന
ഓരോ അടരും.
അതങ്ങനെയാണ്.
.....
നന്ദ കവിതകൾ വായിച്ചതിലും ഇവിടെ കണ്ടതിലും സന്തോഷം
നന്നായിട്ടുണ്ട്
സന്തോഷം...
Post a Comment