Thursday, February 4, 2010

ഇന്ന്

രാവിലെ മഞ്ഞു വീണു.

കാത്തിരുന്ന്
നിന്നെ കണ്ടതു പോലെ സന്തോഷം.
വിടര്‍ത്തിയ
കൈക്കുമ്പിള്‍ നിറയെ
മഞ്ഞു തരികള്‍.

രണ്ടു നിമിഷങ്ങള്‍.
പെട്ടെന്നലിഞ്ഞു പോകല്ലേ നീ
എന്ന്
വിരലുകള്‍ മടക്കുമ്പോള്‍
വേദന.

ഒന്നു നോക്കൂ
മഞ്ഞു പോല്‍ തണുത്ത
വിരലുകള്‍ നിവര്‍ത്തി,
നിന്‍ കൈത്തലം.

കാണാനുണ്ടോ
അതില്‍
അലിയാന്‍ തുടങ്ങിയ
ഒരു തരി?

6 comments:

നന്ദ February 4, 2010 at 5:33 PM  

കൊച്ചു കൊച്ചു സന്തോഷങ്ങള്‍.

Unknown February 4, 2010 at 6:56 PM  

കാണാനുണ്ടോ
അതില്‍
അലിയാന്‍ തുടങ്ങിയ
ഒരു തരി

നന്ദാ..നന്നായീ.
http://tomskonumadam.blogspot.com/

സെറീന February 4, 2010 at 7:36 PM  

കവിതയുടെ കമന്റ്‌ പിന്നെ,
കവിതയിട്ടു ഇത്തിരിക്കഴിയുമ്പോ ഇനി മേലാല്‍
ബ്ലോഗും പൂട്ടിപ്പോയാല്‍ ചെവി ഞാന്‍ പൊന്നാക്കും..പറഞ്ഞേക്കാം..

നന്ദ February 4, 2010 at 7:39 PM  

:(

ചുമ്മാ ;)

Rare Rose February 5, 2010 at 5:30 PM  

കണ്ടു.തൊടുമ്പോഴേക്കും അലിഞ്ഞു പോയെങ്കിലും..:)

അഭി February 9, 2010 at 4:55 PM  

ഒരു മഞ്ഞുത്തുളി പോലെ പെട്ടന്ന് തീര്‍ന്നു .........മനോഹരമായിരിക്കുന്നു
ആശംസകള്‍