വേരുകള്‍
പേരുകള്‍
വെളിപ്പെട്ടു പോയതിനാല്‍ മാത്രം
എഴുതാനാവാതെ പോയ കത്തുകളാല്‍
നിറഞ്ഞിരിക്കുന്നു,
എന്റെയലമാര;
ഒട്ടും ഇടമില്ലാത്ത വണ്ണം.
പേരുകളുപേക്ഷിച്ച്
പണ്ടേപ്പോലെ
അപരിചിതരാവാം വീണ്ടുമെന്ന്
നടന്നു തുടങ്ങുമ്പോള്‍
കാലില്‍ കുരുക്കിട്ട് വീഴ്ത്തുന്നു
വേരുകള്‍,
അവയെഴുതിയ
പേരുകള്‍.
എഴുന്നേല്‍ക്കാനായവേ,
മുറിച്ചു മാറ്റിയ മരങ്ങള്‍ക്കും
മണ്ണില്‍ അടക്കം ചെയ്ത
വേരുകള്‍ ഉണ്ടെന്ന്,
അവയില്‍ ഒരുനാളും മായാതെ
പേരുകള്‍ ഉണ്ടെന്ന്,
മണ്ണിനടിയില്‍ നിന്നും
എന്നോ ഉണ്ടായിരുന്ന
മരത്തിന്റെ തായ്‌വേര്
പേരു ചൊല്ലി വിളിക്കുന്നു.
ഇല്ല;
അങ്ങനെയാരുമില്ല
പേരുകളുടെ ചന്തയില്‍
വില്‍ക്കാന്‍ കൊണ്ടുപോയ വഴി
എവിടെയോ അത്
നഷ്ടപ്പെട്ടു പോയിരിക്കുന്നു.
6 comments:
നന്ദ,
പേരില്ലെങ്കിലും വേരുണ്ടാവും, ഉണ്ടാവണം.
Sulthan | സുൽത്താൻ
പേരുകള്‍ ഉണ്ടെന്ന്,
മണ്ണിനടിയില്‍ നിന്നും
എന്നോ ഉണ്ടായിരുന്ന
മരത്തിന്റെ തായ്‌വേര്
പേരു ചൊല്ലി വിളിക്കുന്നു
nanda....!!!
വേരുകളും പേരുകളും നഷ്ടപ്പെട്ട് പോയെന്ന്
ഒരിക്കലും വെളിപ്പെടാതിരിക്കട്ടെ..
"എഴുന്നേല്‍ക്കാനായവേ,
മുറിച്ചു മാറ്റിയ മരങ്ങള്‍ക്കും
മണ്ണില്‍ അടക്കം ചെയ്ത
വേരുകള്‍ ഉണ്ടെന്ന്,
അവയില്‍ ഒരുനാളും മായാതെ
പേരുകള്‍ ഉണ്ടെന്ന്,.."
ഇന്നിണ്റ്റെ ഏറ്റവും വലിയ ശാപവും ഇതു തന്നെ. നന്ദി.
....പേരുകളുപേക്ഷിച്ച് പണ്ടേപ്പോലെ
അപരിചിതരാവാം വീണ്ടുമെന്ന് നടന്നു തുടങ്ങുമ്പോള്‍
കാലില്‍ കുരുക്കിട്ട് വീഴ്ത്തുന്നു വേരുകള്‍,
അവയെഴുതിയ പേരുകള്‍- ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ .
വേരുകളും ബന്ധങ്ങ്ളും ബന്ധനങ്ങളും ഉണ്ടായിരിക്കണം
ഒറ്റക്കാകുന്നതിന്റെ വേദന അസഹ്യം ആണൂ
Post a Comment