രേഖപ്പെടാത്ത ഒരു (അപകട)മരണം
വാക്കുകള്‍
ഇരമ്പിപ്പായുന്ന
റോഡരികില്‍,
അപ്പുറം കടക്കാന്‍
കാത്തു നില്‍ക്കുന്നു
തിരക്കിലാണെന്ന്
കത്തുന്നു പച്ച,
കാക്കൂ അല്പമെന്ന്
ആംബര്‍,
ചുവന്ന ഉടുപ്പണിഞ്ഞ്
മരിച്ച വാക്കുകള്‍
കാത്തു നില്‍പ്പിന്‍
നേരമേറുന്നു
ചുവക്കുന്ന
ആകാശത്തിന്‍ ചോട്ടില്‍
തിരക്ക് ഒഴിയാന്‍ മടിക്കുന്നു
ഒടുവില്‍
നീളുന്ന സമയത്തിന്‍
അവസാന മാത്രയില്‍
പച്ചയിടിച്ചു തെറിപ്പിച്ച്
ആംബറില്‍ കാത്തുകിടന്ന്
ചുവപ്പില്‍ രക്തം വാര്‍ന്നു മരിച്ചു
ഒരു പേര്‍
ഒച്ചപ്പാടുകള്‍ ഒന്നും ഉണ്ടായില്ല;
ഒരു പേര്
എന്തിനെയെങ്കിലും സൂചിപ്പിക്കുന്നുണ്ടോ എന്ന്
സങ്കടപ്പെട്ടൊരു പക്ഷി
മുകളിലൂടെ
അതിന്റെ താവളം തേടി
പറക്കുക മാത്രം ചെയ്തു
0 comments:
Post a Comment