ചൂണ്ട
നീന്തിപ്പോകവേ
ഇടക്കൊക്കെ കാണാറുണ്ട്
പുഴയുടെ കരയിലിരിക്കുന്ന
ചൂണ്ടക്കാരനെ
പാതിചത്ത കണ്ണുകള്‍
ഏതോ
അറിയാക്കരയിലേക്ക് നീട്ടി,
ഒതുക്കാത്ത മുടിയും
വായിച്ചെടുക്കാനാവാത്ത
മുഖഭാവവുമായ്.
മീനുകളെ
കിട്ടുന്നുണ്ടാവാന്‍ വഴിയില്ല
അതാവും
വന്നാല്‍ അന്തിയാവും വരെ
ഒരേയിരിപ്പ്
.
ചുറ്റും
പ്രളയ ജലം നിറയവേ
ചൂണ്ടക്കാരനെ തേടി
പോകുന്നു,
ഇന്നൊരു മീന്‍
ഒന്നു മാത്രം
പ്രാര്‍ത്ഥിക്കുന്നുണ്ട്;
കൊളുത്ത്
നെഞ്ചു പിളര്‍ത്തിത്തന്നെ
കടന്നുപോയിരുന്നെങ്കിലെന്ന്.
6 comments:
നന്നായിട്ടുണ്ട്. ഇടക്ക് വന്നു കയറിയ പ്രളയം മാത്രം എന്തോ പഴയ കാവ്യശീലങ്ങളിലേതാണെന്ന് ഒരു തോന്നല്‍. ആ പ്രളയമില്ലാതെ സാധാരണ വെള്ളത്തില്‍ പോലും മീനുകള്‍ ചൂണ്ട നോക്കി പോവൂല്ലേ ?
Life (and death) need not be dramatic, need it?
അല്ലെങ്കില്‍ തന്നെ എന്താണ് പഴയതല്ലാത്തത്. ചൂണ്ടക്കാരനും മീനും സ്ഥലകാലങ്ങള്‍ മാറുന്നുവെന്നേയുള്ളൂ. ഒന്നുകില്‍ മീന്‍ അങ്ങോട്ട് നെഞ്ചുപിളര്‍ക്കുന്ന ലോഹത്തിന്റെ തണുപ്പ് ഇങ്ങോട്ട്.
:(
കണ്ണടച്ചു പിടിച്ച്
ഒന്നു മാത്രം പ്രാര്‍ത്ഥിക്കുന്നുണ്ട്;
കൊളുത്ത്
നെഞ്ചു പിളര്‍ത്തിത്തന്നെ
കടന്നുപോയിരുന്നെങ്കിലെന്ന്..
manoharamaaya kavitha..
kaണ്ണടച്ചു പിടിച്ച്
ഒന്നു മാത്രം പ്രാര്‍ത്ഥിക്കുന്നുണ്ട്;
കൊളുത്ത്
നെഞ്ചു പിളര്‍ത്തിത്തന്നെ
കടന്നുപോയിരുന്നെങ്കിലെന്ന്..
എന്തിനാണ് നന്ദ നീ വേദനകളെ ഇത്രമാത്രം സ്നേഹിക്കുന്നത് ?
മോഹിക്കുന്നത് ?
ഗുപ്തന്‍, നന്ദി. ജീവിതം ഒട്ടുമേ നാടകീയമല്ല. എന്നാല്‍പ്പിന്നെ ഇവിടെങ്കിലും ഇച്ചിരെ ആയിക്കോട്ടെന്ന് വെച്ചപ്പോ ;)
ആഹാ, ആരിത്? എനിക്കും അപരനോ? നന്ദി അനോണി സുഹൃത്തേ. അങ്ങനെയൊക്കെത്തന്നെ ജീവിതം, മരണം എന്താണോ അത്.
കുമാരന്‍, നന്ദി.
ചേച്ചിപ്പെണ്ണെ, വീണ്ടും കണ്ടതില്‍ സന്തോഷം (ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിക്കാമ്പാടില്ലെന്ന് ഇനി നെറ്റിയില്‍ എഴുതി ഒട്ടിക്കുമേ ഞാന്‍ :))
എല്ലാര്‍ക്കും നന്ദി.
Post a Comment