ഡി
എത്രനാള്‍ കൂടിയാണ്
കാണുന്നതെന്ന്
നിറയുന്ന സന്തോഷത്തില്‍
തുളുമ്പിത്തുളുമ്പി,
ഈയിടെയായി
അല്പം കൂടുന്നുണ്ട്
നിനക്കെന്ന് ശാസനയില്‍
കുറുകിക്കുറുകി,
മിണ്ടാതിരുന്നോളണം
അവിടെ എന്ന്
ചുവന്നൊരു കോപം
തിളപ്പിച്ചുരുക്കി,
ഇങ്ങോട്ട് വിളിക്കുമ്പോ
അങ്ങോട്ടും വേണമല്ലോയെന്ന്
നീളം കൂട്ടിയും
ഏച്ചു കെട്ടിയും,
എന്താണ്
ചിന്തിച്ചുകൂട്ടുന്നതെന്ന്
മധ്യമത്തില്‍
നിര്‍ത്തി,
ഒന്നും ചോദിക്കാതെയും
പറയാതെയും
കാതുകള്‍ കേള്‍ക്കുന്ന
നേര്‍ത്തൊരീണത്തില്‍..
എങ്ങനെയെല്ലാമാണ്
വരുന്നത്,
നീ?
*
വെറുമൊരു ശബ്‌ദത്തെ
സ്നേഹിച്ചുപോകുന്നത്
ഇങ്ങനെ
എന്തൊക്കെ
കാരണങ്ങളാലാവും!
7 comments:
വെറുമൊരു ശബ്ദത്തിലൂറുന്ന സ്നേഹരസങ്ങള്‍ ഇനിയുമെന്തെന്തു കാരണങ്ങള്‍ പറഞ്ഞു തരാനിരിക്കുന്നു..ഇഷ്ടായിട്ടോ..
bahu jor
വെറുമൊരു ശബ്‌ദത്തെ
സ്നേഹിച്ചുപോകുന്നത്
ഇങ്ങനെയൊക്കെ വരുന്നതു കൊണ്ടാവാം
.....
ഞാനിപ്പോ ശബ്ദങ്ങളെ ക്കാള്‍ സ്നേഹിക്കുന്നത് വെളുപ്പിലെ ഈ കരി ഉറുമ്പുകളെ !
ഇവയുടെ പിറകിലെ മനസ്സുകളെ ......
ജീവിതത്തിലൊരിക്കലും കാണാന്‍ കഴിയാതെ ,,, എന്തിനു , ശരിയായ പേരു പോലും എന്തെന്നറിയാതെ ,,,,
കുറെ മനസ്സുകളെ , അവയുടെ വിങ്ങലുകളെ ....
സ്നേഹത്തിനു കാരണങ്ങളോ നന്ദ?!
കാരണത്തിന് മുന്‍പും പിന്‍പും
സ്നേഹം മാത്രം നില്‍ക്കുന്നത്
നിനക്കറിയുമല്ലോ..
:)നല്ല കവിത
റോസ്, :) താങ്ക്സ്.
യൂസുഫ്‌പ, :) സന്തോഷം
വയനാടന്‍, താങ്ക്സേ :) ചേച്ചിപ്പെണ്ണിനും.
സെറീനാ, സമ്മതം.
പ്രദീപ്, :) സന്തോഷം ഈ വഴി കണ്ടതില്‍.
Post a Comment